You are Here : Home / News Plus

വ്യാജസിദ്ധന്റെ രണ്ട് സഹായികള്‍ അറസ്റ്റിലായി

Text Size  

Story Dated: Wednesday, July 23, 2014 07:43 hrs UTC

കൊല്ലം: കരുനാഗപ്പള്ളി: മന്ത്രവാദത്തിനിടെ യുവതിയെ ചവിട്ടിക്കൊന്ന കേസില്‍ വ്യാജസിദ്ധന്റെ രണ്ട് സഹായികള്‍ അറസ്റ്റിലായി.മുഹമ്മദ് അന്‍സര്‍, ഇടനിലക്കാരനായ അബ്ദുല്‍ കബീറിന്റെ മകനാണ്. കായംകുളം എംഎസ്എഫ് കോളെജില്‍ എംഎസ് സി സുവോളജി വിദ്യാര്‍ത്ഥി കൂടിയാണ് ഇയാള്‍. നേരത്തെ കേസിലെ മുഖ്യപ്രതിയായ വ്യാജസിദ്ധന്‍ സിറാജുദ്ദീന്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മന്ത്രവാദങ്ങളില്‍ സിദ്ധനെ സഹായിച്ചിരുന്ന മുഹമ്മദ് അന്‍സറും കൃത്യത്തിന് ശേഷം കാറില്‍ രക്ഷപെടാന്‍ സഹായിച്ച മുഹമ്മദ് അഷ്‌റഫുമാണ് അറസ്റ്റിലായത്. ഇരുവരെയും വീട്ടിലെത്തിയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.