You are Here : Home / News Plus

പുന:സംഘടന : യാതൊരു ചര്‍ച്ചയും യു.ഡി.എഫില്‍ നടന്നിട്ടില്ലെന്ന്കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Tuesday, July 22, 2014 03:32 hrs EDT

സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഇതുവരെ യു.ഡി.എഫില്‍ നടന്നിട്ടില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുന:സംഘടനാ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസുമാണ്. ഇക്കാര്യം യു.ഡി.എഫിന്റെ പരിഗണനയില്‍ വരികയോ മുന്നണിയില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. പ്രശ്‌നം മുന്നണിയുടെ പരിഗണനയ്ക്ക് വരുമ്പോള്‍ മുസ്ലിംലീഗിന്റെ അഭിപ്രായം അവിടെ പറയും-കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More