You are Here : Home / News Plus

മുന്‍ ചീഫ് ജസ്റ്റിസ് ലാഹോട്ടിക്കെതിരെ ആരോപണവുമായി മാര്‍ക്കണ്ഡേയ കട്ജു

Text Size  

Story Dated: Tuesday, July 22, 2014 02:57 hrs EDT

 പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജു പുതിയ ആരോപണവുമായി രംഗത്ത്. മുന്‍ ചീഫ് ജസ്റ്റിസ് ലാഹോട്ടിക്കെതിരെയാണ് തന്‍െറ ബ്ളോഗിലൂടെ വിമര്‍ശവുമായി കട്ജു രംഗത്തത്തെിയത്. മദ്രാസ് ഹൈകോടതി ജഡ്ജിയുടെ അഴിമതി കണ്ടത്തെിയിരുന്നോ എന്ന് ലഹോട്ടി മറുപടി പറയണമെന്ന് കട്ജു ആവശ്യപ്പെട്ടു. അന്വേഷണം നടത്തിയോയെന്ന് വ്യക്തമാക്കണം. ജഡ്ജിയുടെ കാലാവധിസംബന്ധിച്ച് കൊളീജിയത്തെ അറിയിക്കാതെ ആയിരുന്നില്ലേ തീരുമാനമെന്നും കട്ജു ബ്ളോഗില്‍ ചോദിക്കുന്നു.മൂന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ അഴിമതിക്കാരനായ ജഡ്ജിയെ രാഷ്ട്രീയ സമ്മര്‍ദത്തിനുവഴങ്ങി സംരക്ഷിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണിത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More