You are Here : Home / News Plus

ധനകാര്യ സ്ഥാപനത്തിന്‍റെ ഭീഷണിയെ തുടര്‍ന്ന്‍ സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു

Text Size  

Story Dated: Tuesday, July 22, 2014 12:54 hrs EDT

ഭവനവായ്പ തിരിച്ചടവ് തെറ്റിയതിന് ധനകാര്യസ്ഥാപനം ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു.
വട്ടംകുളം നെല്ലിശ്ശേരി കുണ്ടുറുമ്മല്‍പടി പരേതനായ കോര്‍മ്മന്റെ മകനും സി.പി.ഐ നെല്ലിശ്ശേരി ബ്രാഞ്ച് സെക്രട്ടറിയുമായ ഗിരീഷ് (34) ആണ് മരിച്ചത്. നെല്ലിശ്ശേരി കോളനിയിലെ നാല് സെന്റ് ഭൂമിയിലുള്ള വീട്ടിലാണ് ഗിരീഷും കുടുംബവും താമസിക്കുന്നത്. ഗ്രാമപ്പഞ്ചായത്തിന്റെ ഭവനനിര്‍മ്മാണ സഹായത്തോടെയാണ് വീടുനിര്‍മ്മിച്ചത്. തുക തികയാഞ്ഞ് തിരൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പത്തു മാസം മുമ്പ് ഒന്നരലക്ഷം രൂപ വായ്പയെടുത്തിരുന്നു. മൂന്നു മാസമായി ഇതിന്റെ അടവുതെറ്റി. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ചിലര്‍ വിളിച്ച് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി. അടവ് അടച്ചില്ലെങ്കില്‍ വീടും പറമ്പും തങ്ങള്‍ കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. ഇതിനെത്തുടര്‍ന്ന് വിഷമത്തിലായിരുന്നു ഗിരീഷെന്ന് ഭാര്യ പറഞ്ഞു. മാത്രമല്ല, ഗിരീഷ് മോശം സ്വഭാവക്കാരനാണെന്ന രീതിയിലും ഇവര്‍ ആക്ഷേപിച്ചിരുന്നതായാണ് പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More