You are Here : Home / News Plus

പരുക്ക്: സൈന കോമണ്‍വെല്‍ത്ത് ഗെയിംസിനില്ല

Text Size  

Story Dated: Monday, July 21, 2014 03:46 hrs EDT

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ കളിക്കില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരീസ് ടൂര്‍ണമെന്റിനിടെ ഏറ്റ പരിക്കാണ് സൈനയെ കോമണ്‍വെല്‍ത്ത് ഗെയിംസിന് പുറത്താക്കിയത്. പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് കളിക്കേണ്ട എന്ന് സൈന തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റെങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരിസ് കിരീടം സൈന നേവാള്‍ നേടിയിരുന്നു. ജൂലൈ 23 നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുന്നത്. വളരെയധികം വിഷമം പിടിച്ച തീരുമാനമാണ് ഇതെന്ന് സൈന നേവാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More