You are Here : Home / News Plus

കാര്‍ത്തികേയന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വക്കം

Text Size  

Story Dated: Monday, July 21, 2014 03:17 hrs EDT



സജീവരാഷ്ട്രീയത്തില്‍ ശ്രദ്ധചെലുത്താനായി സ്പീക്കര്‍ സ്ഥാനം രാജിവച്ച ജി. കാര്‍ത്തികേയന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍. സ്പീക്കര്‍ സ്ഥാനത്ത് ഇരുന്നിട്ടും താന്‍ പാര്‍ട്ടി താല്പര്യം സംരക്ഷിച്ചിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനത്തിരുന്നും മണ്ഡലം നോക്കാന്‍ കഴിയുമെന്നാണ് തന്റെ അനുഭവമെന്നും വക്കം പറഞ്ഞു.
കാര്‍ത്തികേയനെ കണ്ടിട്ടല്ല മുഖ്യമന്ത്രി പുനസംഘടനാ ചര്‍ച്ചകള്‍ തുടങ്ങിയതെന്നും വക്കം പറഞ്ഞു. വ്യാപകമായ അഴിച്ചുപണിക്ക് മുഖ്യമന്ത്രി തയാറാകില്ല. സംഘടനാനേതൃത്വത്തിലേക്ക് കാര്‍ത്തികേയന് ഇപ്പോള്‍ വരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More