You are Here : Home / News Plus

കാഷ്മീരില്‍ ഒമര്‍ കോണ്‍ഗ്രസുമായി പിരിഞ്ഞു

Text Size  

Story Dated: Sunday, July 20, 2014 01:55 hrs EDT

ജമ്മു കാഷ്മീരില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിരിഞ്ഞു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ തുടരുന്ന ഭിന്നതയ്‌ക്കൊടുവിലാണ് സഖ്യം പിരിഞ്ഞത്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 87 മണ്ഡലങ്ങളിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സംസ്ഥാനസര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നും കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അംബിക സോണി, സംസ്ഥാനനേതാവ് സെയ്ഫുദീന്‍ സോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

അതേസമയം, കോണ്‍ഗ്രസുമായുള്ള ബന്ധം പിരിയുന്നതു സംബന്ധിച്ച് നേരത്തെ സോണിയ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More