You are Here : Home / News Plus

അറുപതു മീറ്റര്‍ വീതിയില്‍ ദേശീയപാത വേണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Thursday, July 17, 2014 03:26 hrs EDT


ദേശീയപാതാ വികസനകാര്യത്തില്‍ സ്ഥലമേറ്റെടുത്ത് നല്‍കാത്ത സംസ്ഥാനസര്‍ക്കാര്‍ പരാജയമാണെന്ന് ഹൈക്കോടതി. സ്വകാര്യപദ്ധതികള്‍ക്ക് വന്‍വേഗത്തില്‍ സ്ഥലം എറ്റെടുത്ത് കൈമാറുന്ന സര്‍ക്കാര്‍, പൊതുതാത്പര്യമുള്ള ദേശീയപാതയുടെ കാര്യത്തില്‍ ആ ഉത്സാഹം കാട്ടുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

60 മീറ്റര്‍ വീതിയില്‍ സ്ഥലമേറ്റെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ എങ്ങിനെയാണ് സത്യവാങ്മൂലം നല്‍കുകയെന്ന് കോടതി ചോദിച്ചു. നിര്‍ബന്ധിതമായി സ്ഥലമേറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കേണ്ടി വരും. ദേശീയപാതയുടെ വീതി 60 മീറ്ററായി നിജപ്പെടുത്താന്‍ കോടതിക്ക് കഴിയുമെന്ന് ഹൈക്കോടതി സൂചിപ്പിച്ചു.

ഭരണകാര്യങ്ങള്‍ ഏറ്റെടുക്കാന്‍ കോടതിക്കാകില്ല. പ്ലസ് ടു അനുവദിച്ചതിലെയും ആറന്മുള പദ്ധതിക്ക് സ്ഥലമേറ്റെടുത്തതിലെയും ശുഷ്‌കാന്തി ദേശീയപാതാ വികസനത്തിനും കാട്ടണം. ഇതൊക്കെ കര്‍ശനമായി പറഞ്ഞുകഴിഞ്ഞാല്‍ ജുഡീഷ്യല്‍ ആക്ടിവിസിമെന്ന ആരോപണമുയരുമെന്ന് കോടതി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More