You are Here : Home / News Plus

ആറന്മുള വിമാനത്താവള പദ്ധതിയെ അനുകൂലിക്കുന്നതായി മുഖ്യമന്ത്രി വീണ്ടും

Text Size  

Story Dated: Thursday, July 17, 2014 02:26 hrs EDT

ആറന്മുള വിമാനത്താവള പദ്ധതിയെ അനുകൂലിക്കുന്നതായി വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് നിയസഭയില്‍ പ്രത്യേക സബ്മിഷനായി എം. എ. ബേബി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കിയപ്പോളാണ് ഉമ്മന്‍ ചാണ്ടി പദ്ധതിയെ അനുകൂലിക്കുന്നതായി പറഞ്ഞത്.

പദ്ധതി നിയപരവും പരിസ്ഥിതി സൗഹാര്‍ദപരവുമാണെങ്കില്‍ സര്‍ക്കാര്‍ തീര്‍ച്ചയായും പദ്ധതിയെ പിന്‍തുണയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കമ്പനി നിലവില്‍ നേരിടുന്ന കേസുകളിലും മറ്റും സര്‍ക്കാര്‍ കക്ഷി ചേരില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. നിലവിലെ നിയമതടസങ്ങള്‍ കമ്പനി മറികടന്നു സര്‍ക്കാറിനെ സമീപിക്കുകയാണെങ്കില്‍ പദ്ധതിക്ക് പൂര്‍ണ്ണ പിന്‍തുണ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രാദേശികമായി വലിയ എതിര്‍പ്പ് നേരിടുന്ന പദ്ധതിയാണല്ലോ ഇതെന്ന ബേബിയുടെ ചോദ്യത്തിന് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുവാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതിയെ അനുകൂലിക്കുന്ന എംപി ആന്റോ ആന്റണി വീണ്ടും ലോക്‌സഭയിലേക്ക് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബേബി കൂടി ഉള്‍പ്പെട്ട കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രി സഭയാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി കെ. എം. മാണി ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാക്കണമെന്ന് അടുത്തിടെ പത്തനംതിട്ടയില്‍ നടന്ന ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.