You are Here : Home / News Plus

കേരളത്തിന്‌ എയിംസ് നഷ്ടപ്പെടില്ലെന്ന്‍ മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, July 16, 2014 09:02 hrs EDT

കേന്ദ്രം വാഗ്ദാനം ചെയ്ത എയിംസ് കേരളത്തിന് നഷ്ടപ്പെടില്ലെന്നും ഇത് സ്ഥാപിക്കാനായി നാല് സ്ഥലങ്ങള്‍ സംസ്ഥാനം നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി ജയില്‍ വളപ്പിനുള്ള സ്ഥലം, കോഴിക്കോട്ടെ കിനാലൂരിലെ കെ.എസ്.ഐ.ഡി.സിയുടെ സ്ഥലം, കളമശ്ശേരി എച്ച്.എം.ടി. യുടെ സ്ഥലം, കോട്ടയം മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നുള്ള സ്ഥലം എന്നിവയാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി താനും മന്ത്രി വി. എസ്. ശിവകുമാറും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരില്‍ കണ്ടു. സ്ഥലം നിര്‍ദേശിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ താമസം വരുത്തിയിട്ടില്ല. ജൂണ്‍ 19 നാണ് ഒരു മാസത്തിനകം 200 ഏക്കര്‍ സ്ഥലം വരുന്ന നാല് നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. ജൂലായ് 19 വരെ സമയമുണ്ടെങ്കിലും അതിനുമുമ്പെ സ്ഥലം നിര്‍ദേശിച്ചു. ഘട്ടംഘട്ടമായാണ് കേന്ദ്രം എയിംസ് അനുവദിക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More