You are Here : Home / News Plus

പ്രിയങ്കയുടെ മകന്‍ പാര്‍ലമെന്‍റില്‍

Text Size  

Story Dated: Wednesday, July 16, 2014 05:17 hrs UTC

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിലെ സന്ദര്‍ശക ഗ്യാലറിയില്‍ പതിമൂന്നുകാരനായ ഒരു വിദ്യാര്‍ത്ഥി കൂട്ടുകാരോടൊപ്പം വന്നത് കൗതുകമുണര്‍ത്തി. പ്രിയങ്കാ വാദ്രയുടെ മകന്‍ റൈഹാനായിരുന്നു നെഹ്റു കുടുംബത്തിലെ അഞ്ചാം തലമുറയുടെ പ്രതിനിധിയായി സന്ദര്‍ശക ഗ്യാലറിയിലത്തെിയത്. മൂന്ന് കൂട്ടുകാരും കൂടെയുണ്ടായിരുന്നു.
സഭയില്‍ തന്‍െറ മുത്തശ്ശി സോണിയാ ഗാന്ധിയെ റൈഹാന് കാണാന്‍ സാധിച്ചു. എന്നാല്‍ അമ്മാവനായ രാഹുലിനെ കണ്ടില്ല. അദ്ദേഹം ആ സമയത്ത് പാര്‍ലമെന്‍റില്‍ ഇല്ലായിരുന്നു. പാര്‍ലമെന്‍റ് കെട്ടിടത്തിലുള്ള ചരിത്രമുറങ്ങുന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസ് കൂടി സന്ദര്‍ശിച്ച ശേഷമാണ് റൈഹാന്‍ മടങ്ങിയത്.
പ്രിയങ്കക്ക് റൈഹാനെക്കൂടാതെ മിറായ എന്ന മകളുമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.