You are Here : Home / News Plus

സോളാര്‍: സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍

Text Size  

Story Dated: Wednesday, July 16, 2014 09:48 hrs EDT

സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഹര്‍ജിക്കാരനായ വി.എസ്സിന് ഈ കേസില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും സര്‍ക്കാരിന്റെ പൊതുഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും ഡി.വൈ.എസ്.പി വി. അജിത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടുതല്‍ പ്രമുഖര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി തെളിവില്ല. സോളാര്‍ തട്ടിപ്പിലെ കേസ് അന്വേഷണം പൂര്‍ത്തിയായി കഴിഞ്ഞു, കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.ബി.ഐ ഈ കേസ് അന്വേഷിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More