You are Here : Home / News Plus

ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി നീക്കം

Text Size  

Story Dated: Wednesday, July 16, 2014 09:47 hrs EDT

 ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി വീണ്ടും നീക്കം തുടങ്ങി. മുതിര്‍ന്ന നേതാവ് ജഗദീഷ് മുഖിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ബി.ജെ.പി അണിയറനീക്കം നടത്തുന്നത്. 70 അംഗ സഭയില്‍ 31 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. അകാലിദളിന്റെ ഒരാളുടെ പിന്തുണ ഉണ്ടായാലും ഭൂരിപക്ഷം തികയ്ക്കാന്‍ നാല് പേരുടെ കുറവ്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് എം.എല്‍.എമാര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ ബി.ജെ.പിയുടെ അംഗബലം 28 ആയി ചുരുങ്ങി. ആം ആദ്മിയിലെയോ കോണ്‍ഗ്രസിലെയോ അംഗങ്ങളെ അടര്‍ത്തിയെടുക്കാനാണ് നീക്കം. 28 എം.എല്‍.എമാരുണ്ട് ആം ആദ്മിക്ക്. കോണ്‍ഗ്രസിന് എട്ടും. ഒരു എം.എല്‍.എക്ക് 20 കോടി രൂപ വീതം നല്‍കി പാര്‍ട്ടി പിളര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More