You are Here : Home / News Plus

കൂടംകുളം സന്ദര്‍ശിക്കാന്‍ പുടിന് മോദിയുടെ ക്ഷണം

Text Size  

Story Dated: Wednesday, July 16, 2014 01:51 hrs EDT

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. ബ്രിക്‌സ് ഉച്ചകോടിക്കിടെ ചൊവ്വാഴ്ച രാത്രി ഇരുനേതാക്കളും 40 മിനുട്ടോളം കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോദിയെ പുടിന്‍ അനുമോദിക്കുകയും ചെയ്തു.
ഡിസംബറില്‍ ഇന്ത്യയില്‍ സന്ദര്‍നത്തിന് എത്തുമ്പോള്‍ ഡല്‍ഹിക്കുപുറത്തും സന്ദര്‍ശനം നടത്താമെന്നു പറഞ്ഞായിരുന്നു മോദിയുടെ ക്ഷണം. കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാമെന്നത് നല്ല ആശയമാണെന്നാണ് പുടിന്‍ പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More