You are Here : Home / News Plus

മന്ത്രവാദിയുടെ തൊഴിയേറ്റ് കരുനാഗപ്പള്ളിയില്‍ യുവതി മരിച്ചു

Text Size  

Story Dated: Wednesday, July 16, 2014 01:43 hrs EDT

ബാധ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ മന്ത്രവാദിയുടെ തൊഴിയേറ്റ യുവതി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തഴുവ സ്വദേശിനി ഹസീന (26) ആണ് മരിച്ചത്. നിരവധി കേസുകളിലെ പ്രതിയായ ആലപ്പുഴ വള്ളിക്കുന്ന് സ്വദേശി സിറാജ്ജുദ്ദീനാണ് മന്ത്രവാദി ചമഞ്ഞ് ബാധയൊഴിപ്പിക്കാനെത്തിയത്.


മുടിക്ക് കുത്തിപ്പിടിച്ച് തൊഴിച്ചപ്പോഴാണ് നട്ടെല്ല് തകര്‍ന്നതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ബോധം വരുമ്പോള്‍ ' ജിന്ന് ' ഒഴിഞ്ഞുപോകുമെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. യുവതിയുടെ നില വഷളായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More