You are Here : Home / News Plus

സൂഫിയക്ക് മഅ്ദനിക്കൊപ്പം പോകാന്‍ അനുമതി

Text Size  

Story Dated: Tuesday, July 15, 2014 03:58 hrs EDT

ബംഗളൂരുവില്‍ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഅ്ദനിക്കൊപ്പം ചെലവഴിക്കാന്‍ ഭാര്യ സൂഫിയക്ക് കോടതി അനുമതി നല്‍കി. എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയാണ് ഒരു മാസത്തെ അനുമതി നല്‍കിയത്ചികിത്സക്കായി മഅ്ദനിക്ക് സുപ്രീംകോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു മാസത്തെ ജാമ്യം അനുവദിച്ചത്. ഇതേതുടര്‍ന്നാണ് കളമശേരി ബസ് കത്തിക്കല്‍ കേസിലെ 10 ാം പ്രതിയായ സൂഫിയ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയത്. മുമ്പ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും മഅ്ദനിക്കൊപ്പം ചെലവഴിക്കാന്‍ എന്‍.ഐ.എ കോടതി സൂഫിയക്ക് അനുമതി നല്‍കിയിരുന്നു. അനുമതി ലഭിച്ച സാഹര്യത്തില്‍ വൈകാതെ തന്നെ ബംഗളൂരുവിലേക്ക് പോകുമെന്ന് സൂഫിയ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More