You are Here : Home / News Plus

സ്പീക്കര്‍ രാജിതീരുമാനം കെ.പി.സി.സി പ്രസിഡന്‍റിനെ അറിയിച്ചു

Text Size  

Story Dated: Tuesday, July 15, 2014 01:56 hrs EDT

സ്പീക്കര്‍ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം  ജി. കാര്‍ത്തികേയന്‍ തിങ്കളാഴ്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ നേരില്‍കണ്ട് അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റിന്‍െറ ഗൗരീശപട്ടത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എടുത്തുചാടി തീരുമാനമെടുക്കരുതെന്നും എല്ലാവരുമായും കൂടിയാലോചിച്ചേ തീരുമാനമെടുക്കാവൂവെന്നും കാര്‍ത്തികേയനെ കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചതായാണ് സൂചന.
17ന് നിയമസഭാസമ്മേളനം അവസാനിച്ചാലുടന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാനാണ് കാര്‍ത്തികേയന്‍െറ സ്വന്തം നിലയിലുള്ള തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രിയെയും പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെയും ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, രാജിക്കാര്യം ഇന്നലെയാണ് അദ്ദേഹം കെ.പി.സി.സി പ്രസിഡന്‍റിനെ നേരിട്ട് അറിയിച്ചത്. സ്വകാര്യആവശ്യങ്ങള്‍ക്ക് സുധീരന്‍ ചൊവ്വാഴ്ച അമേരിക്കയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സുധീരന്‍ ഈമാസം അവസാനത്തോടെയേ മടങ്ങിവരൂ. അതിനുമുമ്പുതന്നെ സപീക്കര്‍ സ്ഥാനം ഒഴിയാന്‍ കാര്‍ത്തികേയന്‍ തയാറാകുമൊണ് തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയോടെ വ്യക്തമാകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More