You are Here : Home / News Plus

അബ്ദുനാസര്‍ മഅ്ദനി ജയില്‍ മോചിതനായി

Text Size  

Story Dated: Monday, July 14, 2014 11:22 hrs EDT

ബംഗളൂരു: സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി ജയില്‍ മോചിതനായി. ജാമ്യ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിയായിരുന്ന മഅ്ദനിക്ക് പുറത്തിറങ്ങാനായത്.
ജാമ്യം അനുവദിച്ചെങ്കിലും വിവിധ കോടതികള്‍ പുറപ്പെടുവിച്ച വാറന്‍്റ് നിലനില്‍ക്കുന്നതിനാല്‍ മഅ്ദനി ഇന്ന് പുറത്തിറങ്ങുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ബാംഗ്ളൂര്‍, കോയമ്പത്തൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ കോടതികളുടേതായിരുന്നു വാറന്‍്റ്. വാറന്‍്റ് ഒഴിവാക്കണമെന്ന മഅ്ദനിയുടെ അഭിഭാഷകന്‍്റെ ഹരജിയെ തുടര്‍ന്ന് കോഴിക്കാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി വാറന്‍്റ് റദ്ദാക്കിയിരുന്നു. ശാസ്താംകോട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം കോടതി പുറപ്പെടുവിച്ച വാറന്‍്റും പിന്‍വലിച്ചിട്ടുണ്ട്. വൈകിട്ടോടെ മറ്റു കോടതികളിലെ വാറന്‍്റ് റദ്ദാക്കിയതിന്‍്റെ പകര്‍പ്പ് ഹാജരാക്കിയതോടെയാണ് ജയില്‍ മോചനം സാധ്യമായത്. ചികിത്സക്കായാണ് മഅ്ദനിക്ക് സുപ്രീംകോതി ഒരു മാസത്തെ ജാമ്യം അനുവദിച്ചത്.
മഅ്ദനിയെ നഗരത്തിലെ വൈല്‍ഡ്ഫീഡിലുളള സൗഖ്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടു പോകാനാണ് തീരുമാനം. മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി.ഡി.പി നേതാവ് പൂന്തുറ സിറാജ് എന്നിവര്‍ ബംഗളൂരുവില്‍ എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.