You are Here : Home / News Plus

ഗാസയില്‍ മരിച്ചവരുടെ എണ്ണം 170 ആയി

Text Size  

Story Dated: Monday, July 14, 2014 03:42 hrs EDT

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 170 ആയി. ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ഒരു കുട്ടിയടക്കം നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസവും മറ്റ് ചില തീവ്രവാദ സംഘടനകളും ഇസ്രായേലിനുനേരെയുണ്ടായ മിസൈല്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 700 ലേറെ റോക്കറ്റുകള്‍ ഗാസയില്‍ നിന്നും വിക്ഷേപിച്ചതായി ഇവര്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ സേനകള്‍ ഗാസമുനമ്പിലേക്ക് 1000 ലേറെ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ചതായും ഇവര്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഹമാസിനെതിരെ ഞായറാഴ്ച മുതല്‍ ഇസ്രായേല്‍ കരയുദ്ധം തുടങ്ങി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More