You are Here : Home / News Plus

എല്ലാ പ്ലസ് ടു വിദ്യാലയങ്ങള്‍ക്കും അധിക സീറ്റ്

Text Size  

Story Dated: Monday, July 14, 2014 03:32 hrs EDT

സംസ്ഥാനത്തെ എല്ലാ പ്ലസ് ടു വിദ്യാലയങ്ങളിലും 20 ശതമാനം അധിക സീറ്റുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. പ്ലസ് ടു അധികബാച്ചിന്റെ പ്രഖ്യാപനം വൈകുന്നതിനാലാണ് സീറ്റുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്ലാത്ത 148 പഞ്ചായത്തുകളില്‍ പുതിയ സ്‌കൂള്‍ അനുവദിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ അധ്യയനവര്‍ഷം പ്രവേശനം നല്‍കാനാവും വിധം സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയോ പുതിയവ അനുവദിക്കുകയോ ചെയ്യണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More