You are Here : Home / News Plus

യു.എസില്‍ ഇന്ത്യന്‍ വംശജ മരിച്ചനിലയില്‍

Text Size  

Story Dated: Monday, July 14, 2014 03:41 hrs UTC

യു.എസിലെ ലോങ് ഐലന്‍ഡില്‍ നിശാപാര്‍ട്ടി നടന്ന വീട്ടിലെ നീന്തല്‍കുളത്തില്‍ ഇന്ത്യന്‍ വംശജയെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ വീട്ടുപരിസരം വൃത്തിയാക്കുന്ന ജോലിക്കാരാണ് ഇന്ത്യക്കാരിയായ രാജ്കുമാരി മോത് വാനിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നുകരുതുന്നില്ലെന്നും അപകടമരണമാണെന്ന സൂചനയാണ് ലഭിച്ചതെന്നും പോലീസ് പറഞ്ഞു. വീട്ടുകാരെക്കുറിച്ചും പാര്‍ട്ടിയില്‍ പങ്കെടുത്തവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച രാത്രി 11.30ഓടെ പാര്‍ട്ടി തീര്‍ന്നതായി അയല്‍വാസികള്‍ പോലീസിനുമൊഴി നല്‍കിയിട്ടുണ്ട്. രണ്ട് കുട്ടികളാണ് വീട്ടില്‍ താമസിച്ചിരുന്നതെന്നും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.