You are Here : Home / News Plus

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Sunday, July 13, 2014 12:42 hrs EDT

കോട്ടയം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചര്‍ച്ച നടക്കുമ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കും. വിഷയത്തില്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും വിശദ ചര്‍ച്ച വേണം. കൂടാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍റുമായും വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് അറിയില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉത്തരവാദപ്പെട്ട ആരും ഇങ്ങനെയുള്ള കാര്യങ്ങള്‍ തന്നോട് നേരിട്ട് സംസാരിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More