You are Here : Home / News Plus

ലഹരി ഉപയോഗം:കൊച്ചിയിലെ നക്ഷത്ര ഹോട്ടലിന് താക്കീത്

Text Size  

Story Dated: Sunday, July 13, 2014 11:19 hrs EDT

കൊച്ചി: നിശാപാര്‍ട്ടികളില്‍ ലഹരിമരുന്ന് ഉപയോഗിച്ച സംഭവത്തില്‍ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിന് പൊലീസ് താക്കീത്. കടവന്ത്രയിലെ ഹോട്ടലിന്‍െറ മാനെജിങ് ഡയറക്ടര്‍ക്കും ഓപ്പറേഷന്‍ മാനെജര്‍ക്കുമാണ് കൊച്ചി പൊലീസ് താക്കീത് നല്‍കിയത്.
ജൂലൈ ആദ്യമാണ് കൊച്ചിയിലെ ചില നക്ഷത്ര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നതായി ഷാഡോ പൊലീസ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കടവന്ത്രയിലെ നക്ഷത്ര ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് നിശാപാര്‍ട്ടി നടന്ന ഹാളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്.
കൊച്ചിയിലെ ചില നക്ഷത്ര ഹോട്ടലുകളില്‍ മയക്കുമരുന്ന് വില്‍പന ശ്രദ്ധയില്‍പെട്ടതായും റെയ്ഡ് ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More