You are Here : Home / News Plus

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരനെ വെട്ടിക്കൊന്നു

Text Size  

Story Dated: Sunday, July 13, 2014 01:59 hrs EDT

മറയൂരില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ യാത്രക്കാരനെ വെട്ടിക്കൊന്നു. ബൈക്കിലെത്തിയ പ്രതി ബസ് തടഞ്ഞ ശേഷമാണ് വെട്ടിയത്. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്ടിലെ താല്‍ക്കാലിക ഡ്രൈവര്‍ തമിഴ്നാട് ഒന്‍പതാര്‍ ബാലസുബ്രഹ്മണ്യം(52) ആണു കൊല്ലപ്പെട്ടത്. മറയൂര്‍ പള്ളനാട് സ്വദേശി വടിവേല്‍(35) ആണു പിടിയിലായത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. മൂന്നാര്‍-ഉദുമല്‍പേട്ട റൂട്ടിലോടുന്ന ബസ് ഉദുമല്‍പേട്ടയില്‍ എത്തി മടങ്ങുമ്പോള്‍ മൂന്നാര്‍-മറയൂര്‍ റൂട്ടില്‍ ലക്കം വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു കൊലപാതകം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.