You are Here : Home / News Plus

അനധികൃത പാറമടകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

Text Size  

Story Dated: Saturday, July 12, 2014 12:40 hrs EDT

ന്യൂഡല്‍ഹി : കേരളത്തിലെ അനധികൃത പാറമടകള്‍ക്ക് നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. നിയമവിരുദ്ധമായി പാറമടകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് കേരളം വ്യക്തമാക്കണം. ഇക്കാര്യം രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
പരിസ്ഥിതി അനുമതിയില്ലാതെ ഒരു തരത്തിലും ഖനനം അനുവദിക്കാനാവില്ല. പരിസ്ഥിതി അനുമതിയോടൊപ്പം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുവാദവും ലഭിച്ച പാറമടകള്‍ക്കെ ലൈസന്‍സ് നല്‍കാവു. അനധികൃത മണല്‍വാരല്‍ തടയണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More