You are Here : Home / News Plus

വക്കം സജീവ രാഷ്ട്രീയത്തിലേക്ക്; ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കും

Text Size  

Story Dated: Thursday, July 10, 2014 11:43 hrs EDT

ഗവര്‍ണര്‍ സ്ഥാനം വെള്ളിയാഴ്ച രാജിവയ്ക്കുമെന്ന് നാഗാലാന്‍ഡ് നിയുക്ത ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍. തന്നോട് ആലോചിക്കാതെ മിസോറാമില്‍ നിന്നു സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി മിസോറാമിന്റെ ഗവര്‍ണറായിരുന്നു വക്കം പുരുഷോത്തമന്‍. ഒന്നര വര്‍ഷം കൂടി ബാക്കിയുള്ളപ്പോഴാണ് ഗവര്‍ണര്‍ പദവിയില്‍ നിന്നു വക്കം മാറുന്നത്.

മിസോറാം ഗവര്‍ണറായിരുന്ന വക്കത്തെ നാഗാലാന്‍ഡിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. തികച്ചും ഏകപക്ഷീയമായ പെട്ടന്നുള്ള സ്ഥലം മാറ്റമാണ് വക്കത്തെ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.