You are Here : Home / News Plus

കാര്‍ഷിക വായ്പ പദ്ധതിക്ക് എട്ടുലക്ഷം കോടി

Text Size  

Story Dated: Thursday, July 10, 2014 04:05 hrs EDT

ഈ സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം കോടി രൂപ കാര്‍ഷികവായ്പയായി നല്‍കുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കര്‍ഷകര്‍ക്കായി പ്രത്യേക ടിവി ചാനല്‍ നിലവില്‍ വരും. അതിനായി 100 കോടി രൂപ വകയിരുത്തി. കാര്‍ഷിക ഉള്‍നാടന്‍ മത്സ്യകൃഷിക്ക് 50 കോടി ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ഭൂരഹിതരായ അഞ്ചു ലക്ഷം കര്‍ഷകര്‍ക്കു നബാര്‍ഡ് വഴി സഹായം നല്‍കും. സമയബന്ധിതമായി കാര്‍ഷികവായ്പ തിരിച്ചടച്ചാല്‍ 3% ഇന്‍റന്‍സീവ് നല്‍കും.ഹരിയാനയിലും തെലങ്കാനയിലും ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്സിറ്റികള്‍സ്ഥാപിക്കും. ആന്ധ്രപ്രദേശിലും രാജസ്ഥാനിലും കാര്‍ഷിക സര്‍വ്വകലാശാലകളും സ്ഥാപിക്കും.നാടന്‍കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ 50 കോടിയും കാര്‍ഷിക കടം പുതുക്കല്‍ പദ്ധതിക്ക് 5000 കോടി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. അഞ്ച് ലക്ഷം സംഘകൃഷി പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More