You are Here : Home / News Plus

കശ്മീരീല്‍ ലഷ്‌കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Thursday, July 10, 2014 04:43 hrs UTC

ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഡിവിഷണല്‍ കമാന്‍ഡര്‍ അബു മൊസ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു സൈനികനും വെടിവയ്പില്‍ പരിക്കേറ്റു. ഷാ മൊഹല്ല ഹംല പത്തിയില്‍ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ റൈഫിള്‍സും പ്രത്യേക ദൗത്യ സംഘവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. പാകിസ്താന്‍കാരനായ അബു മൊസ 2012 മുതല്‍ കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.