You are Here : Home / News Plus

ജീവപര്യന്തം തടവുകാരുടെ മോചനം: സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ലെന്ന് സൂപ്രീംകോടതി

Text Size  

Story Dated: Wednesday, July 09, 2014 01:04 hrs EDT

ന്യൂഡല്‍ഹി: ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കുറ്റവാളികളെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ളെന്ന് സൂപ്രീംകോടതി. വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളും നിലപാട് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍േറതാണ് ഇടക്കാല ഉത്തരവ്.
ജൂലൈ 18ന് മുമ്പായി സംസ്ഥാനങ്ങളുടെ നിലപാട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം. ഹരജിയില്‍ ജൂലൈ 22 കോടതി വീണ്ടും വാദം കേള്‍ക്കും. ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കുറ്റവാളികളെ വിട്ടയക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ ചോദ്യംചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.
രാജീവ് വധക്കേസ് പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു. പ്രതികളുടെ ദയാഹരജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയതാണ് ശിക്ഷ ഇളവു ചെയ്യുന്നതിലേക്ക് വഴിവെച്ചത്. സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികളെ വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More