You are Here : Home / News Plus

ദാവൂദിനെ പിടിക്കാന്‍ പോലീസ് ഫേസ്ബുക്ക് നോക്കുന്നു

Text Size  

Story Dated: Monday, July 07, 2014 06:09 hrs EDT

ദാവൂദ് ഇബ്രാഹിമിനെ നിരീക്ഷിക്കുവാന്‍ പോലീസ് ഫേസ്ബുക്ക് നോക്കുന്നു.ദാവൂദിന്റെ കുടുബാഗങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ചുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് ഇപ്പോള്‍ പോലീസ് തിരിയുന്നത്.
2010വരെ ദാവൂദിന്റെ കുടുബം ഫേസ്ബുക്കില്‍ സജീവമായിരുന്നു. സന്ദേശങ്ങളും ചിത്രങ്ങളും ധാരാളം അവര്‍ കൈമാറിയിരുന്നു.
ലാഹോറില്‍ കഴിയുന്ന ദാവൂദിന്റെ മകള്‍ മഹ്‌റൂഖ്, മരുമകന്‍ ജുനൈദ് മിയാന്‍ദാദ് തുടങ്ങിയവരുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍ പാക് ക്രിക്കറ്റ് താരമായ ജാവേദ് മിയാന്‍ദാദിന്റെ മകനാണ് ജുനൈദ്.

പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിലേക്കുള്ള പോലീസിന്റെ പ്രധാന പിടിവള്ളിയായിരുന്ന ഹസീന പാര്‍ക്കറുടെ മരണം, അന്വേഷണങ്ങള്‍ക്ക് വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്.

 


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More