You are Here : Home / News Plus

ആധാര്‍ വിതരണം തുടരും

Text Size  

Story Dated: Monday, July 07, 2014 03:48 hrs EDT

 യു.പി.എ സര്‍ക്കാറിന്‍െറ പ്രധാന പദ്ധതിയായിരുന്ന ആധാര്‍ എന്‍.ഡി.എ സര്‍ക്കാറും തുടരുമെന്ന് റിപ്പോര്‍ട്ട്. ആധാറിലേക്ക് 100 കോടി ജനങ്ങളെ ചേര്‍ക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. പാചക വാതക സബ്സിഡി തുടര്‍ന്നും ആധാര്‍ വഴിയായിരിക്കും ലഭിക്കുക. ആധാറിനെ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട്.പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി, യു.ഐ.ഡി.എ.ഐ ഡറക്ടര്‍ ജനറല്‍ വിജയ് മദന്‍ എന്നിവര്‍ ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ (എന്‍.പി.ആര്‍) ആധാറുമായി ബന്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് ഉടന്‍ നടപ്പാകാന്‍ സാധ്യതയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More