You are Here : Home / News Plus

വിലക്കയറ്റം: ലോക്സഭയില്‍ പ്രതിപക്ഷബഹളം

Text Size  

Story Dated: Monday, July 07, 2014 03:46 hrs EDT

മോദി സര്‍ക്കാരിന്‍റെ  ആദ്യ ബജറ്റ് സമ്മേളനത്തിന്‍്റെ ആദ്യദിനം തന്നെ സഭയില്‍ പ്രതിപക്ഷബഹളം. ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിലക്കയറ്റ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ലോക്സഭ 12 മണി വരെ നിര്‍ത്തിവച്ചു. രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങി. വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനങ്ങള്‍ക്ക് മോദി സര്‍ക്കാരിന്‍്റെ സമ്മാനമാണ് വിലക്കയറ്റമെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. റെയില്‍വേ നിരക്കുവര്‍ധന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനത്തിനു മുമ്പുതന്നെ ട്രെയിന്‍ യാത്രക്കൂലി വര്‍ധിപ്പിച്ച നടപടി പാര്‍ലമെന്‍റിനോടുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More