You are Here : Home / News Plus

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Text Size  

Story Dated: Monday, July 07, 2014 01:54 hrs EDT

പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങും. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ആദ്യ റെയില്‍വേ ബജറ്റ് ചൊവ്വാഴ്ചയും പൊതുബജറ്റ് വ്യാഴാഴ്ചയും ലോക്സഭയില്‍ അവതരിപ്പിക്കും. റെയില്‍വേ നിരക്ക് കുത്തനെ കൂട്ടിയതും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുമെന്ന് ഉറപ്പാണ്. സഭാ സമ്മേളനം ആദ്യദിനം മുതല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിനുവേണ്ടി കോണ്‍ഗ്രസ് സമ്മര്‍ദം ശക്തമാക്കിയിരിക്കെ, ഇക്കാര്യത്തില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ റൂളിങ് നല്‍കിയേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More