You are Here : Home / News Plus

പുകയില ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വാറ്റ് ചുമത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Text Size  

Story Dated: Sunday, July 06, 2014 11:38 hrs EDT

യുവാക്കളില്‍ പുകവലി നിരുത്സാഹപ്പെടുത്താന്‍ പുകയില ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കത്തില്‍ ആവശ്യപ്പെട്ടു. വില കൂടുമ്പോള്‍ ആളുകള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വര്‍ജിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രിമാര്‍ക്കെഴുതിയ കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ബജറ്റില്‍ പുകയില ഉത്പന്നങ്ങളുടെ നികുതി കൂട്ടണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയത്. രാജസ്ഥാന്‍ പുകയില ഉത്പന്നങ്ങള്‍ക്ക് 60 ശതമാനം നികുതി കൂട്ടിയ കാര്യവും കത്തില്‍ എടുത്തുപറയുന്നുണ്ട്. പുകയില ഉത്പന്നങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ 1.04 ലക്ഷം കോടി രൂപ പൊതുഖജനാവിന് ചെലവുണ്ടാക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More