You are Here : Home / News Plus

വികാരാധീനനായി നെയ്മര്‍ വീഡിയോയ്ക്ക് മുന്‍പില്‍

Text Size  

Story Dated: Sunday, July 06, 2014 06:11 hrs EDT



ബ്രസീല്‍ ടീം ഇത്തവണ തനിക്കുവേണ്ടി ലോകകപ്പ് നേടുമെന്ന് സൂപ്പര്‍താരം നെയ്മര്‍. പരിക്കേറ്റ് ടൂര്‍ണമെന്റിനു പുറത്തായ നെയ്മര്‍ ആശുപത്രിയില്‍ വച്ച് നല്കിയ വീഡിയോ സന്ദേശത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്.
തന്റെ പരിക്കിനെക്കുറിച്ച് വൈകാരികമായി ആരാധകരോടു സംസാരിച്ച നെയ്മര്‍ താന്‍ കടന്നുപോകുന്നത് വളരെ സങ്കീര്‍ണമായ നിമിഷങ്ങളിലൂടെയാണെന്ന് പറഞ്ഞു. 'എന്റെ ലോകകപ്പ് അവസാനിച്ചിട്ടില്ല. ഒരു കളി കൊണ്ടു തടസപ്പെട്ടെന്നു മാത്രം. പക്ഷേ, ടൂര്‍ണമെന്റ് തുടരുകയാണ്. ബ്രസീല്‍ ലോകകപ്പ് ജേതാവാകാനുള്ള എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ കൂട്ടുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ലോകകപ്പ് ഫൈനലില്‍ കളിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. എന്റെ കൂട്ടുകാര്‍ ലോകചാംപ്യന്മാരാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ആ നിമിഷത്തിനു സാക്ഷിയാകാന്‍ ഞാനും അവിടെയുണ്ടാകും.'- നെയ്മര്‍ പറഞ്ഞു.
എത്രയും വേഗം കളിക്കളത്തിലേക്കു തിരിച്ചെത്തുമെന്നും നെയ്മര്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More