You are Here : Home / News Plus

ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു

Text Size  

Story Dated: Saturday, July 05, 2014 11:56 hrs EDT

ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാരിന്‍െറ ആദ്യ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് സ്പീക്കര്‍ നേതാക്കളോട് അഭ്യര്‍ഥിച്ചു. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും സുമിത്രാ മഹാജന്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ആരംഭിക്കുക. എട്ടാം തീയതി റെയില്‍വേ ബജറ്റും പത്താം തീയതി പൊതു ബജറ്റും അവതരിപ്പിക്കും.
അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്ന് കോണ്‍ഗ്രസ് ലോക്സഭാ സ്പീക്കറോട് വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍, യാതൊരു തീരുമാനവും സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More