You are Here : Home / News Plus

ഇറാഖില്‍നിന്ന് എത്തിയ മലയാളി നഴ്‌സുമാര്‍ക്ക് ജോലി വാഗ്ദാനം

Text Size  

Story Dated: Saturday, July 05, 2014 03:07 hrs EDT

ഇറാഖിലെ വിമതര്‍ മോചിപ്പിച്ച 46 മലയാളി നഴ്‌സുമാര്‍ക്കും ജോലി നല്‍കുമെന്ന് പ്രവാസി ഇന്ത്യന്‍ വ്യവസായിയുടെ വാഗ്ദാനം. എന്‍ എം സി ഗ്രൂപ്പിന്റെ ആസ്പത്രികളില്‍ ജോലി നല്‍കാമെന്നാണ് ബി ആര്‍ ഷെട്ടി വാഗ്ദാനം നല്‍കിയിട്ടുള്ളത്. ഇതുസംബന്ധിച്ച പരസ്യം അദ്ദേഹം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും നേപ്പാളിലും ഭൂട്ടാനിലും ഇന്ത്യയിലും എന്‍ എം സി ഗ്രൂപ്പിന് ആസ്പത്രികളുണ്ട്.
ശമ്പള കുടിശിക ലഭിക്കാതെയാണ് നഴ്‌സുമാരില്‍ പലരും ഇറാഖില്‍നിന്ന് മടങ്ങുന്നതെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇറാഖില്‍നിന്ന് മടങ്ങിയെത്തുന്ന നഴ്‌സുമാര്‍ക്ക് ജോലി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More