You are Here : Home / News Plus

കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, July 05, 2014 03:04 hrs EDT

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. തീവ്രവാദിയുടെ മൃതദേഹവും എ കെ 47 തോക്കും തിരകളും കണ്ടെത്തിയെന്ന് സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു സൈനികനും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയ സൈന്യത്തിനുനേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തി. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടല്‍ ശനിയാഴ്ച രാവിലെവരെ നീണ്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More