You are Here : Home / News Plus

നഴ്സുമാര്‍ കൊച്ചിയിലെത്തി

Text Size  

Story Dated: Saturday, July 05, 2014 02:55 hrs EDT

ഇറാഖില്‍ നിന്നുള്ള 46 മലയാളി നഴ്സുമാരുമായി പ്രത്യേക വിമാനം കൊച്ചിയിലത്തെി. 11.55 നാണ് വിമാനം എത്തിയത്. നഴ്സുമാര്‍ക്ക് പുറമെ ഇറാഖില്‍ കുടുങ്ങിക്കിടന്ന 137 ഇന്ത്യക്കാരും വിമാനത്തിലുണ്ട്. നഴസുമാരെ കൊച്ചിയില്‍ ഇറക്കിയ ശേഷം ബാക്കിയുള്ളവരുമായി വിമാനം ഹൈദരാബാദ് വഴി ഡല്‍ഹിയിലേക്ക് പോകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.ബാബു, ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ നഴ്സുമാരെ സ്വീകരിച്ചു.രാവിലെ 8.43 ന് മുംബൈയില്‍ ഇറങ്ങിയ വിമാനം ഇന്ധനം നിറച്ചതിനു ശേഷംകൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 4.10 നാണ് ഇര്‍ബിലില്‍ നിന്നും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനമായ ബോയിങ് 777 പുറപ്പെട്ടത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നഴ്സുമാരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഴ്സുമാരെ കാത്ത് പുലര്‍ച്ചെ മുതല്‍ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ്.
നേരത്തെ ആശയ വിനിമയത്തില്‍ വന്ന പിഴവിനെ തുടര്‍ന്ന് വിമാനത്തിന് ഇര്‍ബിലില്‍ ഇറങ്ങാന്‍ അനുമതി കിട്ടിയില്ല. തുടര്‍ന്ന് ദിശ തിരിച്ചു വിട്ട വിമാനം അനുമതി കിട്ടിയതിനു ശേഷം ഇര്‍ബില്‍ വിമാനത്താവളത്തിലിറങ്ങി. നഴ്സുമാരെയും മറ്റ് ഇന്ത്യക്കാരെയും നാട്ടിലെ ത്തിക്കാനായി വെള്ളിയാഴ്ച രാത്രിയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഇര്‍ബിലിലേക്ക് പുറപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More