You are Here : Home / News Plus

കണ്ണൂര്‍- എറണാകുളം ഇന്‍റര്‍സിറ്റി എക്സ് പ്രസിന് ബോംബ് ഭീഷണി

Text Size  

Story Dated: Friday, July 04, 2014 12:44 hrs EDT

കോഴിക്കോട് : കണ്ണൂര്‍- എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസിന് ബോംബ് ഭീഷണി. വടകര റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിനില്‍ പോലീസും ഡോഗ് സ്ക്വോഡും ഫയര്‍ഫോഴ്സും വിശദ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെ ത്താനായില്ല. തുടര്‍ന്ന് സുരക്ഷ ഉറപ്പാക്കിയ ശേഷം ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു.
ഉച്ചക്ക് 3.02ന് തലശേരി റെയില്‍വേ സ്റ്റേഷനിലാണ് ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ ബോംബുണ്ടെന്ന അജ്ഞാതന്‍െറ ഫോണ്‍ സന്ദേശം വന്നത്. അപ്പോഴേക്കും വണ്ടി സ്റ്റേഷന്‍ വിട്ടിരുന്നു. തുടര്‍ന്ന് വടകര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ട് പരിശോധന നടത്തുകയായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട പരിശോധന 4.15 നാണ് അവസാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More