You are Here : Home / News Plus

നഴ്സുമാര്‍ നാളെ രാവിലെ ഏഴു മണിക്ക് കൊച്ചിയിലെത്തുമെന്ന് ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Friday, July 04, 2014 11:55 hrs EDT

ന്യൂഡല്‍ഹി: ഇറാഖില്‍ വിമതരുടെ തടവിലായിരുന്ന മലയാളി നഴ്സുമാര്‍ ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നഴ്സുമാര്‍ അല്‍പസമയത്തിനകം ഇര്‍ബില്‍ അതിര്‍ത്തിയില്‍ എത്തും. ഇര്‍ബില്‍ അതിര്‍ത്തിയിലെത്തിയ ഇന്ത്യന്‍ എംബസി അധികൃതര്‍ നഴ്സുമാരെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഴ്സുമാരെ നേരിട്ട് കൊച്ചിയിലെത്തിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. നഴ്സുമാര്‍ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന്‍റെ പ്രതിനിധിയായി ഡല്‍ഹി കേരള ഹൗസിലെ റസിഡന്‍്റ കമ്മീഷണറും അഡീഷനല്‍ റെസിഡന്‍്റ് കമ്മീഷണറും ഇര്‍ബിലിലേക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നഴ്സുമാരെ കൊണ്ടുവരാന്‍ വെള്ളിയാഴ്ച വൈകിട്ട് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്നും ഇര്‍ബിലിലേക്ക് പുറപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.