You are Here : Home / News Plus

മലയാളി നഴ്‌സുമാരെ ഭീകരര്‍ മൊസൂള്‍ നഗരത്തിലേക്ക് മാറ്റി

Text Size  

Story Dated: Friday, July 04, 2014 04:34 hrs UTC

ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാഖിലെ തിക്രിത്തിലുള്ള ആസ്പത്രിയില്‍ കുടങ്ങിയ 46 മലയാളി നഴ്‌സുമാരെ ഭീകരര്‍ മൊസൂള്‍ നഗരത്തിലേക്ക് മാറ്റി. മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെങ്കിലും നഴ്‌സുമാര്‍ എല്ലാവരും സുരക്ഷിതരാണ്. നാലംഗ സംഘമാണ് നഴ്‌സുമാരെ മോസൂളിലേക്ക് കൊണ്ടുപോയത്. ഭീകരര്‍ നഴ്‌സുമാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ട്. മൊസൂളിലേക്കുള്ള യാത്രയ്ക്കിടെ ബന്ധുക്കളോട് ഫോണില്‍ സംസാരിക്കാന്‍ ഭീകരര്‍ നഴ്‌സുമാരെ അനുവദിച്ചു. ഇറാഖിലുള്ള നഴ്‌സ് അജീഷ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിക്കുന്നുണ്ട്. മൊസൂളിലേക്ക് കൊണ്ടുപോയ മലയാളി നഴ്‌സുമാരുയി അജീഷ് സംസാരിച്ചുവെന്നും യാതൊരു ആശങ്കയ്ക്കും വകയില്ലെന്നും അറിയിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.