You are Here : Home / News Plus

ഇറാഖില്‍ കുടുങ്ങി കിടക്കുന്ന മലയാളി നഴ്സുമാര്‍ സുരക്ഷിതരാണെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Thursday, July 03, 2014 12:55 hrs EDT

ന്യൂഡല്‍ഹി: ഇറാഖില്‍ കുടുങ്ങി കിടക്കുന്ന മലയാളി നഴ്സുമാര്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലെ സാഹചര്യത്തില്‍ ആശങ്കക്ക് യാതൊരു അടിസ്ഥാനവുമില്ല. നഴ്സുമാര്‍ സുരക്ഷിത സ്ഥാനത്തേക്കുള്ള യാത്രയിലാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് നഴ്സുമാരുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. ആശങ്ക പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പുറത്തുവിടരുതെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു.
നഴ്സുമാരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുഖ്യ പ്രാധാന്യം നല്‍കുന്നത്. ഇതിനായി എല്ലാ മാര്‍ഗവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മലയാളി നഴ്സുമാരെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി റെഡ് ക്രെസന്‍റിന്‍െറ സഹായം തേടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, നഴ്സുമാര്‍ കുടുങ്ങികിടക്കുന്ന മേഖലയില്‍ റെഡ് ക്രെസന്‍റ് സാന്നിധ്യം പരിമിതമാണ്. നഴ്സുമാര്‍ക്ക് ആവശ്യമുള്ള വെള്ളവും ഭക്ഷണങ്ങളും റെഡ് ക്രെസന്‍റ് എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More