You are Here : Home / News Plus

ചെന്നൈ കെട്ടിട ദുരന്തം: മരണം 54 ആയി

Text Size  

Story Dated: Thursday, July 03, 2014 03:37 hrs UTC

ചെന്നൈ: പോരൂരില്‍ നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങളുടെ ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്ന് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കാണാതായ പലരെക്കുറിച്ചും വിവരമില്ല. 19 മൃതദേഹങ്ങള്‍ ഇതു വരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കെട്ടിടത്തിന് നിര്‍മ്മാണാനുമതി നല്‍കിയ ചെന്നൈ നഗര വികസന വകുപ്പിലെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതുവരെ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.
75 ഫ്ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഇരട്ട കെട്ടിടങ്ങളില്‍ ഒന്നാണിത്. സമാനമായ അടുത്ത കെട്ടിടം അപകട ഭീഷണിയാണെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.