You are Here : Home / News Plus

ഷെറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ രോഷപ്രകടനം

Text Size  

Story Dated: Thursday, July 03, 2014 03:12 hrs EDT

യുഎസ് ടെന്നീസ് താരം ഷെറാപോവയുടെ ഫേസ്ബുക്കില്‍ സച്ചിന്‍ ആരാധകരുടെ രോഷപ്രകടനം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവം എന്നറിയപ്പെടുന്ന സച്ചിന്‍ ടെന്‍ഡുല്‍റിനെ അറിയില്ലെന്ന് പറഞ്ഞതിനാണ് ഷെറാപോവയുടെ ഫേസ്ബുക്കിലെ ഒരോ പോസ്റ്റിനും മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ അസഭ്യവാക്കുകള്‍ ചൊരിഞ്ഞത്. പതിനായിരം വട്ടം സച്ചിന്‍ ആരാണെന്ന് ഇംപോസിഷന്‍ എഴുതി പഠിച്ചിട്ട് ഇനി ഫേസ്ബുക്കില്‍ കയറിയാല്‍ മതിയെന്നാണ് ഷെറാപോവക്ക് കിട്ടിയ ആയിര കണക്കിന് കമ്മന്റുകളില്‍ ഒന്ന്. വിംബിള്‍ഡന്‍ ടെന്നീസില്‍ ഫെഡററും നഡാലും തമ്മിലുള്ള കളി കാണാന്‍ റോയല്‍ ബോക്‌സില്‍ സച്ചിനും ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും എത്തിയപ്പോഴാണ് പ്രശ്‌നത്തിന് ആധാരമായ സംഭവമുണ്ടായത്.
ബെക്കാമിനെ അത്യധികം പ്രശംസിച്ച് സംസാരിച്ച ഷെറാപോവ പക്ഷെ സച്ചിനെ അറിയില്ലെന്ന് പറഞ്ഞു. ഇതാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കോടിക്കണക്കിന് ആരാധകരെ ചൊടിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More