You are Here : Home / News Plus

മതേതരത്വ നിലപാട് കാത്തുസൂക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് ജാഗ്രത പാലിക്കണമെന്നാണ് ആന്റണി ഉദ്ദേശിച്ചതെന്ന് സുധീരന്‍

Text Size  

Story Dated: Thursday, July 03, 2014 03:00 hrs EDT

മതേതരത്വ നിലപാട് കാത്തുസൂക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് ജാഗ്രത പാലിക്കണമെന്നാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഉദ്ദേശിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. മതേതരത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവര്‍ ബോധപൂര്‍വം വിമര്‍ശം ഉന്നയിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രതവേണമെന്നാണ് ആന്റണി ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ആന്റണി മതേതരത്വം സംബന്ധിച്ച പരാമര്‍ശം നടത്തിയത്. ചില വിഭാഗങ്ങളിലേക്ക് ചാഞ്ഞതാണ് കോണ്‍ഗ്രസിന്റെ മതേതരത്വ നലപാടെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടെന്ന് ആന്റണി പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More