You are Here : Home / News Plus

ജനാധിപത്യ പ്രക്ഷോഭം: ഹോങ്കോങ്ങില്‍ 500 പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, July 03, 2014 02:49 hrs EDT

ചൈനാവിരുദ്ധ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ അഞ്ഞൂറിലേറെ ജനാധിപത്യ പ്രക്ഷോഭകരെ ഹോങ്കോങ്ങില്‍ അറസ്റ്റുചെയ്തു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.1984-ലെ ഉടമ്പടിപ്രകാരം 1997-ലാണ് ഹോങ്കോങ്, ചൈനയ്ക്ക് ബ്രിട്ടന്‍ വിട്ടുനല്‍കിയത്. രാജ്യത്ത് ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. 2017-ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ചൈന നിയോഗിക്കുന്ന സമിതിയുടെ അംഗീകാരമുള്ള സ്ഥാനാര്‍ഥികള്‍ക്കുമാത്രമേ മത്സരിക്കാനാവു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.