You are Here : Home / News Plus

കുട്ടികളെ കൊണ്ടുവന്നതിനെക്കുറിച്ച് അന്വേഷിക്കാമെന്ന് സി.ബി.ഐ

Text Size  

Story Dated: Wednesday, July 02, 2014 11:27 hrs EDT

അന്യസംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്നതിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. ഹൈക്കോടതിയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കുന്ന അഭിഭാഷകനെന്ന നിലയില്‍ അഡ്വ. ദേവന്‍ രാമചന്ദ്രനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ. വിനോദ്ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെ!ഞ്ചിന്റേതാണ് ഈ നടപടി.

580-ഓളം കുട്ടികളെ മതിയായ ടിക്കറ്റും മറ്റു രേഖകളുമില്ലാതെ കൊണ്ടുവന്ന സംഭവത്തിന്റെ ഗൗരവം പരിഗണിച്ചാണ് ഇതെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി ജൂലായ് എട്ടിന് വീണ്ടും പരിഗണിക്കും. അന്യസംസ്ഥാനങ്ങളുള്‍പ്പെട്ട സംഭവമായതിനാല്‍ സംസ്ഥാന പോലീസിന് പരിമിതികളുണ്ടെന്നും കേസ് സി.ബി.ഐ. അന്വേഷിക്കുന്നതാണ് ഉചിതമെന്നും കോടതി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More