You are Here : Home / News Plus

മോഡിയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ഫ്രാന്‍സിന്‍റെ പിന്തുണ

Text Size  

Story Dated: Wednesday, July 02, 2014 05:28 hrs EDT

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍ നടത്തുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ സ്വാഗതാര്‍ഹമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രി ലൌറന്റ് ഫാബിയസ്. പ്രതിരോധം, വ്യാപാരം, നിക്ഷേപം എന്നീ മേഖലയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കും. നഗരവികസനം, ടൂറിസം, പ്രതിരോധം എന്നീ മേഖലകളില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

അതേസമയം റാഫേല്‍ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു ഫ്രഞ്ച് വിദേശകാര്യമന്ത്രി മറുപടി നല്‍കിയില്ല. പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരുമായും ചര്‍ച്ച നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More