You are Here : Home / News Plus

കായംകുളത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

Text Size  

Story Dated: Tuesday, July 01, 2014 02:02 hrs EDT

ദേശീയപാതയില്‍ കായംകുളം കരീലക്കുളങ്ങരയില്‍ തിങ്കളാഴ്ച രാത്രി പത്തിന് നടന്ന വാഹനാപകടത്തില്‍ മരിച്ചവരുടെയെണ്ണം അഞ്ചായി. ആലപ്പുഴ വട്ടയാര്‍ തൈപ്പറമ്പില്‍ ആന്റണി, ഭാര്യ ടെല്‍മ, മകള്‍ അനു, ആന്റണിയുടെ പിതാവ് സേവ്യര്‍, മാതാവ് സലോമി എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച കാറും കണ്ടയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ആന്റണി, ഭാര്യ ടെല്‍മ, പിതാവ് സേവ്യര്‍ എന്നിവര്‍ തിങ്കളാഴ്ച തന്നെ മരിച്ചിരുന്നു. സലോമി, അനു എന്നിവര്‍ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേര്‍ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. കൊല്ലത്ത് നടന്ന വിരുന്നില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More